ന്യൂഡല്‍ഹി : താലിബാന്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട റോയിറ്റേഴ്സ് ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പ്രതികരിക്കാത്തത് വന്‍ വിമര്‍ശമങ്ങള്‍ ഉര്‍ത്തുന്നതിനിടയിലാണ് ചിതംബരത്തിന്റെ പ്രതികരണം.
സുരക്ഷ, വികസനം, ക്ഷേമപ്രവര്‍ത്തനം എന്നിവ സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ പ്രചാരണങ്ങള്‍ക്ക്് പാകപ്പെടാത്തതാണ് ഡാനിഷ് സിദ്ദിഖിയുടെ പേര.് അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് മുന്‍ കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ കൂട്ടശവസംസ്‌ക്കാരത്തിന്റേതായി സിദ്ദിഖി പകര്‍ത്തിയ ചിത്രങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിലെ കൊവിഡ് രണ്ടാംതരംഗത്തിന്റെ ദാരുണത വെളിച്ചത്തുകൊണ്ടുവരുന്നതായിരുന്നു സിദ്ദിഖി പകര്‍ത്തിയ ചിത്രങ്ങള്‍. ഇത് കേന്ദ്രസര്‍ക്കാരിനും മോദിയ്ക്കും കനത്ത അടിയായത് ചൂണ്ടിക്കാണിച്ചാണ് പി ചിദംബരത്തിന്റെ വിമര്‍ശനം.
