ടിപിആര്‍ നിരക്ക് കൂടിയ ഡി മേഖലയില്‍ കടകള്‍ തുറക്കാം; കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ടി.പി.ആര്‍ നിരക്ക് കൂടിയ ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി. കോവിഡ് മാനദണ്ഡങ്ങല്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനം. ബലിപെരുന്നാള്‍ പ്രമാണിച്ച് എ,ബി,സി കാറ്റഗറിയില്‍പ്പെട്ട പ്രദേശങ്ങളില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു
.
എ,ബി കാറ്റഗറിയില്‍ ഇലക്ട്രോണിക് ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കി. ആരാധനാലയങ്ങളില്‍ വിശേഷദിവസങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുക.

Leave a Reply

Your email address will not be published. Required fields are marked *