“ഞങ്ങൾ പട്ടിണിയും പരിവട്ടവുമായി ജീവിക്കുമ്പോൾ ഇവിടെ ഇത്രയും ആ‍‍ഡംബരമോ?” കൊട്ടാരം കണ്ട് ‍‍ഞെട്ടി ലങ്കൻ ജനത, വീഡിയോ

കൊലംബോ: സമരക്കാർ പിടിച്ചെടുത്ത പ്രസിഡന്റിന്റെ വസതി കണ്ട് ഞെട്ടി ശ്രീലങ്കൻ ജനത. അവധി ദിവസമായിരുന്ന ഞായറാഴ്ച നിരവധി പേരാണ് പ്രസിഡന്റിന്റെ കൊട്ടാരം കാണാൻ ഇരച്ച് കയറിയത്. പുറത്തു കാവൽ നിന്ന സുരക്ഷാജീവനക്കാർ ആരെയും തടഞ്ഞില്ല. കൊട്ടാരത്തിലെ സ്വിമ്മിങ് പൂളിലും മുറികളിലും ജനത ഒഴുകി നടന്നു.

‘‘ ഇത്രയും വലിയൊരു വീടും ആഡംബരവും ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.ഞങ്ങൾ പട്ടിണിയും പരിവട്ടവുമായി ജീവിക്കുമ്പോൾ ഇവരെല്ലാം ഇത്രയും ആർഭാടമായാണല്ലോ കഴിഞ്ഞിരുന്നത് ’’ – തെരുവിൽ തൂവാലകൾ വിൽക്കുന്ന ബി.എം.ചന്ദ്രവതിക്ക് കൊട്ടാരത്തിലെ കാഴ്ചകൾ അവിശ്വസനീയമായിരുന്നു. മക്കളും കൊച്ചുമക്കളുമായാണ് ചന്ദ്രവതി പ്രസിഡന്റിന്റെ ബം​ഗ്ലാവ് കാണാനെത്തിയത്.

എല്ലാ മുറിയിലും സന്ദർശകരുടെ തിരക്കായിരുന്നു. സോഫയിൽ ഇരുന്നും കിടന്നും ചിത്രങ്ങളെടുക്കുന്ന തിരക്ക്.പുറത്ത് വെട്ടിയൊതുക്കിയ പുൽത്തികിടിയായിരുന്നു ചിലർക്ക് ഇഷ്ടപ്പെട്ടത്. അതേസമയം ശ്രീലങ്കയിലെ ആഭ്യന്തര സാഹചര്യം ഒരു തരത്തിലും ഇന്ത്യയ്ക്കു ഭീഷണിയല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഇന്ത്യയിലേക്ക് അഭയാർഥി പ്രവാഹം ഉണ്ടാകുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റനിലിന്റെ വീട് കത്തി; സൈന്യം ഞെട്ടി.

Leave a Reply

Your email address will not be published. Required fields are marked *