കഴക്കൂട്ടം : അര്‍ബുദ ദിനത്തോട് അനുബന്ധിച്ച് ജെസിഐ കഴക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ അര്‍ബുദ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. ആഗ്‌നി-ഇഗ്‌നിറ്റിങ് ലൈവസ് ഫൗണ്ടര്‍ ലക്ഷ്മി ജി കുമാര്‍ സ്ത്രീകളില്‍ വരുന്ന വ്യത്യസ്ത തരം അര്‍ബുദം, ചികിത്സാ രീതികള്‍, പ്രതിരോധം, ജീവിതാ ശൈലികള്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്തു.
സോണ്‍ ഡയറക്ടര്‍ ബിന്ദിയ ബിജു ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സോണ്‍ വൈസ് പ്രസിഡന്റ് അജയ് എസ് നായര്‍ ആശംസ അറിയിച്ചു. പ്രസിഡന്റ് രേഷ്മി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എളാങ്കോ, മുന്‍ പ്രസിഡന്റ് അനൂപ്, വൈസ് പ്രസിഡന്റുമാരായ നസ്രത് ബീഗം, രാകേഷ്, ശിബിന്‍ യേശുദാസ് തുടങ്ങിയവര്‍ സംസാരിച്ചു. യുണൈറ്റഡ് നേഷന്‍സ് സുസ്ഥിര വികസനത്തിന്റെ ഭാഗമായി ‘നല്ല ആരോഗ്യം’ എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി പ്രവര്‍ത്തന മികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും വേറിട്ടു നിന്നു.

