തിരുവനന്തപുരം: ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ നിന്നും മോദി സര്‍ക്കാര്‍ അവധിയിലാണെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആരോപിച്ചു. കൊവിഡ്, പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജനങ്ങളുടെ ജീവിതം ഇന്ധനവില വര്‍ദ്ധനവ് മൂലം കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു വഴിവെക്കുന്ന ഇന്ധന വിലവര്‍ദ്ധനവിന് കടിഞ്ഞാണിടാന്‍ കേന്ദ്രം മുതിരുന്നില്ല. സര്‍ക്കാര്‍ വക ധൂര്‍ത്തിന് ജനങ്ങളെ കൊള്ളയടിക്കുന്നതിന് ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നു. ഈ വിലവര്‍ദ്ധനവിനെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നതിന് കാരണം എണ്ണക്കമ്പനികള്‍ക്ക് കിട്ടുന്ന വിഹിതം കൂടാതെ സര്‍ക്കാരുകള്‍ക്ക് കിട്ടുന്ന നികുതിയാണ്. ഇത് ജനങ്ങളെ വറച്ചട്ടിയില്‍ നിന്നും എരിതീയിലേക്ക് എറിയുന്നതിനു തുല്യമാണ്.
പാചക വാതക വില വര്‍ദ്ധനവ് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും കുടുംബ ബജറ്റ് തകര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
