ജനങ്ങളിൽ ഭീതി പരത്തി കാട്ടുപോത്ത്

വിതുര ഗോപൻ-

വിതുര: പൊതുജനങ്ങളുടേയും കൃഷിക്കാരുടേയും മനസിൽ ഭീതി പരത്തി കാട്ടുപോത്തും .കാട്ടുപന്നികളുടെയും കുരങ്ങന്മാരുടെയും ശല്യത്തിന് പുറമേ ഇപ്പോൾ കാട്ടുപോത്തും കൂടിയെത്തിയതോടെ വിതുര ഗ്രാമപഞ്ചായത്തിലെ ശാസ്താംകാവ് പ്രദേശത്ത് ജനങ്ങൾക്ക് പുറത്തിറങ്ങാൻ പേടിയാണ് ‘ഏകദേശം ഒരാഴ്ചയ്ക്ക് മുമ്പാണ് കാട്ടുപോത്ത് ഈ പ്രദേശങ്ങളിലെ വിളകളിലും റബർ തോട്ടങ്ങളിലും സ്വൈരവിഹാരം നടത്തിയെത്തിയത്. വനപാലകരുടെ ശ്രദ്ധ അടിയന്തിരമായി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *