കോട്ടയത്തെ പ്രസിദ്ധ ഗുണ്ടാനേതാവ് സൂര്യന്‍ എന്ന ശരത് രാജ് അറസ്റ്റില്‍. കോട്ടയം ഷാന്‍ കൊലക്കേസ് പ്രതിയായ ഗുണ്ട കെ ഡി ജോമോന്റെ എതിര്‍ സംഘത്തിന്റെ നേതാവാണ് സൂര്യന്‍. മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപമുള്ള റോഡില്‍ ഓടുന്ന ബസ്സില്‍ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയപ്പോള്‍ ബസ് ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഗുണ്ടാ പരിപാടികള്‍ക്കു പുറമേ ലഹരി കടത്തിലും സൂര്യന് പങ്കുണ്ടോയെന്ന് പോലീസിന് സംശയം ഉണ്ട്.
ഷാനിന്റെ കൊല യുമായി ബന്ധപ്പെട്ട് കോട്ടയം പോലീസ് സുര്യനെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കുറച്ചു നാളുകളായി കോട്ടയത്തില്‍ നിന്നും മാറി തൃശ്ശൂര്‍ കേന്ദ്രീകരിച്ചായിരുന്നു സൂര്യന്റെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍. ജോമോന്റെ സംഘത്തില്‍ അംഗമായിരുന്ന ലുധീഷിനെ എറണാകുളം വെച്ച് മര്‍ദ്ദിച്ചതും സൂര്യന്റെ സംഘമായിരുന്നു. സൂര്യന്റെ കൂടെ സംഘത്തില്‍ അംഗമായ അനക്‌സ് ഷിബുവും പോലീസിന്റെ പിടിയിലായിട്ടുണ്ട്. സൂര്യനെ വിശദമായി ചോദ്യം ചെയ്ത ശേഷം നാളെ കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്യും.

 
                                            