കൗമാരക്കാര്‍ക്കുള്ള വാക്‌സീന്‍ സൈകോവ് ഡി അടുത്ത മാസം മുതല്‍ നല്‍കും; കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്കുള്ള വാക്‌സീന്‍ സൈകോവ് ഡി അടുത്ത മാസം മുതല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 12 -17 വയസുവരെയുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചു.

അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് ഡി വാക്‌സീനായിരിക്കും നല്‍കുക. ഗുരുതര രോഗമുള്ളവര്‍ക്കാകും ആദ്യം വാക്‌സീന്‍ നല്‍കുക. അമിത വണ്ണം, ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവ് എന്നി അസുഖങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.

Leave a Reply

Your email address will not be published. Required fields are marked *