കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

ദില്ലി: ലോക്‌ഡൌണ്‍ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയട്ടും രോഗബാധ കുറയാത്ത സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികള്‍ വിലയിരുത്താനാണ് തിരുമാനിച്ചിരിക്കുന്നത്.
കേരളത്തിന് പുറമെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് കോന്ദ്രസംഘമെത്തുക. ആരോഗ്യമന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.രോഗബാധ കൂടുതലുള്ള ജില്ലാടിസ്ഥാനത്തില്‍ വിദഗ്ധ സംഘം പ്രത്യേക സന്ദര്‍ശനം നടത്തും.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ടും കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ഇതുവരെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. ഇതുകൂടാതെ വൈറസ് വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10 ന് മുകളില്‍ തന്നെയാണ്. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് കോന്ദ്രം ഈ തീരുമാനം കൈകൊണ്ടത്.
കൂടാതെ കൊവിഡ് മരണം നിശ്ചയിക്കുന്നതിനുള്ള സുപ്രീംകോടതി മാര്‍ഗ്ഗരേഖ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം തയ്യാറാക്കാന്‍ തുടങ്ങിയിട്ടുണ്ട്. സഹായധനവും സംസ്ഥാനങ്ങള്‍ക്കുള്ള പുതിയ നിര്‍ദ്ദേശങ്ങളും തയ്യാറാക്കന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കാനാണ് സാധ്യത. ഇതുസംബന്ധിച്ച അന്തിമ തീരുമാനംഅറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിനു ശേഷമാകും.

Leave a Reply

Your email address will not be published. Required fields are marked *