തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ഗുരുതര കേസുകള്‍ ഇപ്പോള്‍ കുറയുന്നുണ്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും.
ഇക്കാര്യത്തില്‍ യാതൊരുവിധ ഇളവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഒരു കോടിയിലേറെ പേര്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുത്തു കഴിഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ വാക്സിന്‍ എടുക്കുന്നതില്‍ വിമുഖത കാണിക്കരുതെന്നും ഇത്തരം സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
