കോഴിക്കോട്: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് നാദാപുരത്ത് കോളേജ് വിദ്യാര്‍ഥിനിയ്ക്ക് നേരെ യുവാവിന്റെ ആക്രമണം. കല്ലാച്ചി സ്വദേശിയായ യുവാവാണ് പേരോട് സ്വദേശിനിയും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ 20 വയസ്സുകാരിയെ വെട്ടിപരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വിദ്യാര്‍ഥിനിയുടെ തലയുടെ പുറകിലാണ് വെട്ടേറ്റത്. ആക്രമണത്തിന് തൊട്ടുപിന്നാലെ യുവാവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
