ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയുടെ നൂറാം ടെസ്റ്റ് നേരിട്ട് കാണാന്‍ ആരാധകര്‍ക്ക് അവസരം. മാര്‍ച്ച് നാലിന് ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് കാണാനാണ് ആരാധകര്‍ക്ക് അവസരം ലഭിക്കുക. മൊഹാലിയിലെ പിസിഎഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. കോലിയുടെ നൂറാം ടെസ്റ്റ് മത്സരവും രോഹിത്തിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ആയുള്ള തുടക്കം കൂടിയാണിത്.

 
                                            