നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ തോല്‍വിക്ക് പിന്നാലെ നെഹ്റു കുടുംബത്തെ സ്ഥാനത്ത് നിന്നും മാറ്റണമെന്നുള്ള ജി 23 നേതാക്കളുടെ നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസിന്റെ സംഘടനാ വിഭാഗം. സംഘടനാ വിഭാഗത്തില്‍ നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സ്വതന്ത്ര ചുമതല അതാത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമിതികള്‍ക്കായിരുന്നു എന്നുമാണ് കെസി വേണുഗോപാലിന്റെ അധ്യക്ഷതയിലുള്ള കോണ്‍ഗ്രസ് സംഘടന വിഭാഗം പറയുന്നത്.
അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്ഥാനമൊഴിയുന്ന റിപ്പോര്‍ട്ട് നേരത്തെ കോണ്‍ഗ്രസ് നിഷേധിച്ചിരുന്നു. വാര്‍ത്ത തെറ്റാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
