കോട്ടയം: ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയ്ക്കെതിരെ കോട്ടയത്ത് പോസ്റ്റര്‍. ജില്ലാ കമ്മറ്റി ഓഫീസിനു മുന്നിലും നഗരത്തിലുമായാണ് പോസ്റ്റര്‍ പതിപ്പിച്ചിട്ടുള്ളത്. കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെയാണെന്ന് പോസ്റ്ററില്‍ പറയുന്നു.
സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്.
ജില്ലാ ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസിനെ ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് എത്തിക്കാനുള്ള നീക്കത്തില്‍ ആയിരുന്നു ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തിലുള്ള തന്റെ നിലപാട് ഇതിനകം ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരുമായി ഉമ്മന്‍ചാണ്ടി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ് എ ഗ്രൂപ്പില്‍ നിന്ന് തന്നെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒപ്പമുള്ള കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷിനെ ഡി.സി.സി അധ്യക്ഷനാക്കാന്‍ നീക്കം നടത്തിയത്.
