കൊവിഡ് മരണങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കേണ്ട കാര്യമില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മരണങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി പ്രതികരിച്ചത്. ഇതുസംബന്ധിച്ചു ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രോഗിയെ പരിചരിക്കുന്ന ഡോക്ടറാണ് മരണകാരണങ്ങള്‍ നിശ്ചയിക്കുന്നത്. മരണ കണക്കില്‍ പ്രശ്നമുണ്ടെങ്കില്‍ അതു തീര്‍ച്ചയായും പരിഹരിക്കപ്പെടും. എന്നാല്‍ ഇതുമായി ബന്ഥപ്പെട്ട മാനദണ്ഡങ്ങള്‍ മാറ്റാന്‍ കേരളത്തിനാകില്ല. പട്ടികയില്‍ ഉള്‍പ്പെടാതെ പോയതായി ആരെങ്കിലുമുണ്ടോയെന്നു വിശദമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *