കൊച്ചിയില്‍ വീണ്ടും ടാറ്റു ആര്‍ട്ടിസ്റ്റിതിരെ പീഡന പരാതി

കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി സഹപ്രവര്‍ത്തക. പാലാരിവട്ടം ഡീപ്പ് ഇങ്ക് സ്ഥാപന ഉടമ കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരെയാണ് സഹപ്രവര്‍ത്തക പരാതി നല്‍കിയത്. ടാറ്റൂ ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുല്‍ദീപ് പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഉള്ളത്. പീഡന ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തി ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിച്ചെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. സംഭവം നടക്കുന്നത് 2020 ആണ്. കാസര്‍കോഡ് സ്വദേശിയായ കുല്‍ദീപ് ഒളിവില്‍ പോയ ശേഷം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇതിനുമുമ്പ് കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെയും പരാതിയുയര്‍ന്നിരുന്നു. അവിടെ പരാതിക്കാരുടെ എണ്ണം ഏഴായി.

Leave a Reply

Your email address will not be published. Required fields are marked *