കേരള ടൂറിസം മൊബൈല്‍ ആപ്പ് പുറത്തിറക്കി; നടന്‍ മോഹന്‍ലാല്‍ ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തില്‍ സുപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആണ് ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

കേരള ടൂറിസത്തെ വിരല്‍ത്തുമ്പില്‍ എത്തിച്ച് അതിനെ ജനകീയമാക്കുകയാണ് ടൂറിസം വകുപ്പ് ലക്ഷ്യം വെയ്ക്കുന്നതെന്ന് മന്ത്രി മഹമ്മദ് റിയാസ് പറഞ്ഞു. ‘ഈ ആപ്പ് ഉപയോഗിച്ച് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും ഓരോ വ്യക്തിക്കും തങ്ങളുടെ നാട്ടിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്താനും സാധിക്കും.’ മുഹമ്മദ് റിയാസ് പറഞ്ഞു.

പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് ടൂറിസം വകുപ്പിന്റെ ശ്രദ്ധിയെത്തേണ്ട പ്രദേശങ്ങളെ കുറിച്ചും അവിടുത്തെ സവിശേഷതകളെ കുറിച്ചും നാട്ടുകാര്‍ക്ക് ഈ ആപ്പിലൂടെ പങ്കുവയ്ക്കാം. ഇതിലൂടെ അധികം അറിയപ്പെടാത്ത പ്രദേശങ്ങളെ കൂടുതല്‍ ജനകീയമാക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലൊരു വേറിട്ട ആശയത്തെ പ്രോത്സാഹിപ്പിക്കുന്നതായും ഇതിനൊപ്പം ഉണ്ടാകുമെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം മോഹന്‍ ലാലും വ്യക്കമാക്കി.

Leave a Reply

Your email address will not be published. Required fields are marked *