ഷോഹിമ ടി.കെ
രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ പുതിയൊരു കാര്യമല്ല.
പല വിധത്തിലും തരത്തിലുമുള്ള കൊലപാതകങ്ങള്‍ കൂടി വരുന്ന സംസ്ഥാനമായി കേരളം ഇന്ന് മാറുകയാണ്. എതിരെ നില്‍ക്കുന്നവന്റെ ചോരയ്ക്ക് വിലകല്‍പ്പിക്കാത്തവരാണ് പലരുമെന്ന് ഇത്തരം അരും കൊലകള്‍ ഇടയ്ക്കിടെ നമ്മെ ഓര്‍മിപ്പിക്കുന്നു.
 രാഷ്ട്രീയപരമായും വ്യക്തിപരമായും ആളുകള്‍ തമ്മിലടിച്ച് ജീവന്‍ പൊലിയുമ്പോള്‍ അന്യരാകുന്നത് മരണമടയുന്നവരുടെ കുടുംബമാണെന്ന് വല്ലപ്പോഴെങ്കിലും ചിന്തിച്ചാല്‍ നല്ലത്. വളരെ എളുപ്പത്തില്‍ പറഞ്ഞു തീര്‍ക്കാവുന്ന കാര്യങ്ങളാവും പലപ്പോഴും കൊലയിലേക്ക് നീളുന്നത്.
രാഷ്ട്രീയ കൊലപാതകത്തിന്റെ കാര്യം പറയുന്നത് പലപ്പോഴും ദയനീയം തന്നെയാണ്. പരസ്പരം പഴിചാരിയും പച്ചകള്ളങ്ങള്‍ പറഞ്ഞും കൊട്ടിഘോഷിച്ചും പല കൊലപാതകങ്ങളും ഇന്ന് നമുക്ക് മുന്നിലൂടെ കടന്നുപോകുന്നുണ്ട്. ഇതിനിടയില്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളുമുണ്ട്. ആളുകള്‍ നോക്കിനില്‍ക്കേ ഹോട്ടല്‍ ജീവനക്കാരനെ വെട്ടികൊന്നതും നടന്നത് കേരളത്തില്‍ തന്നെയാണ്. മണിക്കൂറുകള്‍ വ്യത്യായാസത്തില്‍ ആലപ്പുഴയില്‍ നടന്ന രാഷ്ട്രീയ കൊലപാതകത്തിന്റെ കനല്‍ ഇപ്പോഴും ആണഞ്ഞിട്ടില്ല.കേരളത്തിലെ ഓരോ ജില്ലകളിലെയും കൊലപാതകങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ ഭയാനകമായ വിവരങ്ങളാകും ലഭിക്കുക. നരഭോജികളേക്കാള്‍ ഭീകരമായ മനുഷ്യരുള്ള നമ്മുടെ സമൂഹം മാറണമെങ്കില്‍ കേരളത്തിലെ ഓരോ ജനങ്ങളും സ്വയം പ്രതിജ്ഞയെടുക്കേണ്ടിയിരിക്കുന്നു.
നമുക്കായി.
നമ്മുടെ സമാധനത്തിനായി.
നമ്മുടെ സമൂഹത്തിനായി.

 
                                            