തിരുവനന്തപുരം: കേരളത്തിലെ ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടിക ഇന്ന് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കും. മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യമാണ് ഹൈക്കമാന്‍ഡിന്റെ മുന്നിലുള്ളത്.എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഡി.സി.സി അധ്യക്ഷ പട്ടിക സോണിയ ഗാന്ധിക്ക് കൈമാറിയിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും പ്രഖ്യാപനം. ഉമ്മന്‍ചാണ്ടിയുടെ മനസറിഞ്ഞു കൂടുതല്‍ നേതാക്കളെ ഡിസിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ രമേശ് ചെന്നിത്തലയെ പൂര്‍ണമായും തഴയുന്ന കാഴ്ചയാണ് ലിസ്റ്റില്‍ കാണുന്നത്.നേതാക്കന്മാരെ അനുനയിപ്പിച്ച ശേഷം വൈകുന്നേരത്തോടെ പട്ടിക പുറത്തിറക്കാമെന്നാണ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടല്‍.
