കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മന്‍മോഹന്‍ സിങ്

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രഞ്ജനുമായ ഡോ. മന്‍മോഹന്‍ സിങ്. സാമ്പത്തിക നയങ്ങളെക്കുറിച്ച് സര്‍ക്കാരിന് ധാരണയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോയിലാണ് മന്‍മോഹന്‍ സിങ്ങിന്റെ പ്രതികരണം.

കോവിഡ് കാലത്തെ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം സാമ്പത്തിക രംഗം ചുരുങ്ങിയെന്നും വിലയും തൊഴിലില്ലായ്മയും വര്‍ധിച്ചുവെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *