കണ്ണൂര്‍: ഇന്‍റലിജന്‍സ് റിപ്പോർട്ട പരിഗണിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് ശക്തമായ സുരക്ഷ ഏർപ്പെടുത്തി. കണ്ണൂര്‍ നടാലിലെ വീടിന് സായുധ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി കെ. സുധാകരന്‍ നടാലിലെ വീട്ടിലെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമാ? പ്രതിഷേധത്തിലേക്ക് ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ നീങ്ങുന്ന സാഹചര്യത്തിലാണ് സുധാകരന്‍റെ വീടിന് നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സ്പെഷല്‍ ബ്രാഞ്ചും ഇന്‍റലിജന്‍സും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രത്യേക പട്രോളിങ് സംഘത്തെയും വീടിനുമുന്നില്‍ നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ എ.സി.പി നേരിട്ട് നല്‍കിയ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
