തിരുവനന്തപുരം: എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടു പോയ കെ. കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.
ജാതി മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടു പോകാനുള്ള അസാധാരണ ശേഷി പിണറായിക്ക് ഉണ്ടെന്നും ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാളാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.
കരുണാകരനു ശേഷം ആ അഭ്യാസങ്ങള്‍ വഴങ്ങുന്നത് പിണറായി വിജയനാണെന്നും മുരളീധരന്‍ പറഞ്ഞു.തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.
കോണ്‍ഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡര്‍ ആണ്. എന്നാല്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചുള്ള സെമി കേഡര്‍ അല്ല ഉദ്ദേശിക്കുന്നത്. സ്റ്റാന്‍ സ്വാമിയെ കൊന്നവരാണ് ഇപ്പോള്‍ പാലാ ബിഷപ്പിന് പിന്തുണ നല്‍കുന്നതെന്നും ബിജെപിക്ക് വളരാന്‍ സിപിഎം സഹായം ചെയ്യുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.
നര്‍ക്കോട്ടിക്ക് പരാമര്‍ശത്തില്‍ ബിഷപ്പിനെ പിന്തുണയ്ക്കുന്നത് സ്റ്റാന്‍ സ്വാമിയെ കൊന്നവരാണ്. ബിജെപിയെ വളര്‍ത്താന്‍ ശ്രമിക്കുന്നത് സിപിഎമ്മെന്നും കെ.മുരളീധരന്‍ വിമര്‍ശിച്ചു.
