തിരുവനന്തപുരം: കെ എൻ ആനന്ദകുമാറിന്റെ ‘കുഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞ് കഥ’ ജൂൺ 27 ന് പ്രകാശനം ചെയ്യും. തിരുവനന്തപുരം വി ജെ ടി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗോവ ഗവർണ്ണർ അഡ്വ പി എസ് ശ്രീധരൻപിള്ള ജൂൺ 27ന് വൈകുന്നേരം 5ന് പുസ്തക പ്രകാശനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി പുസ്തകം ഏറ്റുവാങ്ങും. മുൻ ഇന്ത്യൻ അംബാസഡർ ടി പി ശ്രീനിവാസൻ പുസ്തകം പരിചയപ്പെടുത്തും.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പന്ന്യൻ രവീന്ദ്രൻ, സി പി ജോൺ, എം എം ഹസ്സൻ, ജെ ആർ പത്മകുമാർ,എം എസ് ഫൈസൽ ഖാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
