കൂട്ട അവധി ;താലൂക്ക് ഓഫീസിന്റേയും വില്ലേജ് ഓഫീസിന്റേയും പ്രവര്‍ത്തനം സ്തംഭിച്ചു

റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്ത് സഹപ്രവര്‍ത്തകന്റെ വിവാഹത്തിനായി പോയതോടെ താലൂക്ക് ഓഫീസിന്റേയും വില്ലേജ് ഓഫീസിന്റേയും പ്രവര്‍ത്തനം സ്തംഭിച്ചു.
കോതമംഗലത്താണ് ഓഫീസുകളില്‍ പല ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ നിരാശരായി മടങ്ങേണ്ടി വന്നത്. ഇതിനെതിരെ പരാതിയും ഉയര്‍ന്നു.

താലൂക്ക് ഓഫീസിലെ ക്ലാര്‍ക്കിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തഹസില്‍ദാര്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ തിരുവനന്തപുരത്തേക്ക് പോയി. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളിലെത്തിയ പലര്‍ക്കും ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ നിരാശയോടെ മടങ്ങേണ്ടിവന്നതായാണ് ആക്ഷേപം.

71 ഉദ്യോഗസ്ഥരുള്ള താലൂക്ക് ഓഫീസില്‍ 27 പേരാണ് ഹാജരുണ്ടായിരുന്നത്. 13 വില്ലേജ് ഓഫീസുകളിലായി 65 ഉദ്യോഗസ്ഥരുള്ളതില്‍ 30 പേര്‍ ഹാജരുണ്ടായി. എന്നാല്‍, ചട്ടം പാലിച്ചു കലക്ടറുടെ അനുമതിയോടെയാണ് ഉദ്യോഗസ്ഥര്‍ അവധിയെടുത്തതെന്നാണു അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *