മുംബൈ ഇന്ത്യൻസിന്റെ വിൻഡീസ് താരം കീറോൺ പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു.വിന്‍ഡീസിനായി 121 ഏകദിനവും 101 ട്വന്റി 20മത്സരവും താരം കളിച്ചിട്ടുണ്ട്.12 വർഷത്തെ ഐപിഎൽ കരിയർ അവസാനിപ്പിക്കുന്ന വിവരം ഒരു വാർത്താകുറിപ്പിലൂടെയാണ് പൊള്ളാർഡ് പ്രഖ്യാപിച്ചത്.”കരിയറില്‍ ഉടനീളം തന്നില്‍ അചഞ്ചലമായി പുലര്‍ത്തിയ വിശ്വാസത്തിന് താന്‍ നന്ദിയുള്ളവനാണെന്നും വിവിധ സെലക്ടര്‍മാരോടും മാനേജ്മെന്റ് ടീമുകളോടും പ്രത്യേകിച്ച് കോച്ച് ഫില്‍ സിമ്മണ്‍സിനോടും താന്‍ ഏറെ കടപ്പെട്ടിരിക്കുന്നു എന്നും കീറോൺ പൊള്ളാർഡ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
കൂടാതെ വിന്‍ഡീസ് ക്യാപ്റ്റനായിരുന്ന സമയത്ത് തനിക്ക് തന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും സിഡബ്ല്യുഐയുടെ പ്രസിഡന്റ് റിക്കി സ്‌കെറിറ്റിനോട് നന്ദി അറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നതായും പൊള്ളാര്‍ഡ് അറിയിച്ചു.
തന്റെ ബാറ്റിംഗ് മികവുകൊണ്ട് മുംബൈ ഇന്ത്യൻസിനായി ഐപിഎൽ കളിച്ചിട്ടുള്ള താരങ്ങളിൽ ഏറ്റവും സുപ്രധാന താരമായി പൊള്ളാർഡ് മാറിയിരുന്നു. ടീമിൽ നിന്ന് വിരമിച്ചെങ്കിലും ബാറ്റിംഗ് പരിശീലകനായി പൊള്ളാർഡ് മുംബൈ ഇന്ത്യൻസിനൊപ്പം തുടരും.

 
                                            