അഡ്വ. പി. സതീദേവി
ചെയര്‍പേഴ്‌സണ്‍, കേരള വനിതാ കമ്മിഷന്‍
സ്ത്രീപക്ഷ നവകേരളം എന്ന മഹത്തായ ആശയം പ്രാവര്‍ത്തികമാക്കാന്‍ നമ്മുടെ സംസ്ഥാനം പ്രതിജ്ഞാബദ്ധമായിരിക്കുന്ന സാഹചര്യത്തില്‍ എത്തിനില്‍ക്കുകയാണ് നാം . ലിംഗനീതിയിലധിഷ്ഠിതമായ ഒരു ഭരണഘടന രാജ്യത്ത് നിലവില്‍ വന്നിട്ട് ഏഴര പതിറ്റാണ്ടിലേക്ക് എത്തുമ്പോഴും സമത്വം കൈവരിക്കപെട്ടിട്ടില്ല. സ്ത്രീവിരുദ്ധ പ്രവണതകള്‍ സമൂഹത്തില്‍ ശക്തമാവുന്നതുകൊണ്ടാണ് വീണ്ടും വീണ്ടും സമൂഹം സ്ത്രീപക്ഷമാവണം എന്ന്പറയേണ്ടിവരുത്.
സ്ത്രീവിരുദ്ധ പ്രവണതകലുള്ള ഒരു ചുറ്റുപാടില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് കേരളത്തില്‍ സ്ത്രീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഒരു അര്‍ധ ജുഡീഷ്യല്‍ സംവിധാനം എന്ന നിലയില്‍ കേരള വനിതാ കമ്മിഷന്‍ നിയമം നിലവില്‍ വന്നത്. ധിഷണാശാലികളും വനിതാനേതാക്കളുമായിരുന്ന കെ ആര്‍ ഗൗരിയമ്മയുടെയും സുശീലാഗോപാലന്റെയുമൊക്കെ കര്‍മനിരതമായ ഇടപെടലിലൂടെ അത് രൂപകല്‍പ്പന ചെയ്ത വനിതാ കമ്മിഷന്‍ നിയമമനുസരിച്ച് വീണ്ടും ആറ് വര്‍ഷത്തിനുശേഷം 1996 മാര്‍ച്ച് 14നാണ് നിയമം അനുശാസിക്കുന്ന വിധത്തിലുള്ള വനിതാകമ്മിഷന്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. മൂന്ന് പതിറ്റാണ്ടിന് മുമ്പ് നിലവിലുണ്ടായിരു സാമൂഹ്യസാഹചര്യത്തില്‍ സ്ത്രീകളുടെ അന്നത്തെ ജീവിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ രൂപംകൊണ്ടതാണ് വനിതാ കമ്മിഷന്‍ നിയമം.
സുഗതകുമാരി ടീച്ചര്‍ അധ്യക്ഷയായി രൂപീകൃതമായ പ്രഥമ വനിതാ കമ്മിഷന് ഉണ്ടായിരുന്ന പരിമിതമായ അധികാരങ്ങളിലും ഭൗതിക പശ്ചാത്തലത്തിലുമാണ് കാല്‍നൂറ്റാണ്ടിനിപ്പുറവും കമ്മിഷന്റെ പ്രവര്‍ത്തനം തുടര്‍ന്നു പോകുന്നത് . കമ്മീഷന്റെ പ്രഥമ ഡയറക്ടറായി ചുമതലയേറ്റിരുന്ന , മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന പ്രവര്‍ത്തനശൈലിയിലൂടെയാണ്, പിന്നീട് റി’: ജസ്റ്റിസ് ശ്രീദേവി, ശ്രീമതി എം കമലം, ശ്രീമതി റോസക്കുട്ടി ടീച്ചര്‍, ശ്രീമതി എം. സി. ജോസഫൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ പരാതി പരിഹാര സംവിധാനമായും സ്ത്രീശാക്തീകരണ-ബോധവല്‍ക്കരണ സംവിധാനമായും കമ്മിഷന്റെ പ്രവര്‍ത്തനം മുന്നേറിയത്.
സ്ത്രീകളുടെ നേര്‍ക്ക് നടക്കു നീതിരഹിതവും മാന്യതയ്ക്ക് നിരക്കാത്തതുമായ എല്ലാ പ്രവൃത്തികള്‍ക്കെതിരെയും നാനാതരത്തിലുള്ള ചൂഷണങ്ങളില്‍ നിും വിവേചനങ്ങളില്‍ നിന്നും അസമത്വങ്ങളില്‍ നിന്നും സ്ത്രീയെ മോചിതയാക്കാനും സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തിയെടുക്കാനുള്ള നിര്‍ദേശങ്ങള്‍ അധികാരസ്ഥാനങ്ങളില്‍ നിര്‍ദേശിക്കാനുമാണ് കമ്മിഷന്‍ ലക്ഷ്യമിടുത്. കാല്‍നൂറ്റാണ്ടുകാലമായി ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് കമ്മിഷന്‍ സ്വീകരിച്ചു വന്നിട്ടുള്ളത്.
ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെയോ അല്ലെങ്കില്‍ രാഷ്ട്രീയ-സാമ്പത്തിക-സാമുദായിക-സാംസ്‌കാരിക-ഭരണ മേഖലകളിലെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും മേഖലകളിലുള്ള മൗലിക സ്വാതന്ത്ര്യത്തിന്റെയോ അംഗീകാരമോ സ്ത്രീകള്‍ക്ക് അവ അനുഭവിക്കുന്നത് തടയാന്‍ ഇടവരുന്ന ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകള്‍ ലിംഗപരമായ വിവേചനമോ അവകാശ നിഷേധമോ ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍ തുടങ്ങി മാന്യതയ്ക്ക് നിരക്കാത്ത എല്ലാ പ്രവര്‍ത്തികളും നിയമത്തിന്റെ പരിധിയില്‍ ‘അമാന്യമായ നടപടികളായി നിയമം വ്യാഖ്യാനിക്കുന്നുണ്ട്.
കേരളത്തില്‍ വനിതാ-ശിശു വികസന വകുപ്പിന്റെ കീഴിലാണ് കമ്മിഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്. വനിതാ ശിശു വികസന വകുപ്പ് പ്രത്യേകമായി രൂപംകൊണ്ടു പ്രവര്‍ത്തനമാരംഭിച്ചു എത് പ്രതീക്ഷയുണര്‍ത്തുതാണ്. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലും ലിംഗനീതി ഉറപ്പുവരുത്തുണ്ട്. ഉറപ്പു വരുത്തുവാനും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഇടപെടാനും വനിതാ ശിശു സംരക്ഷണ നിയമങ്ങള്‍ എല്ലാ മേഖലയിലും നടപ്പില്‍ വരുത്തുന്നുണ്ട്.ഉറപ്പുവരുത്താനും കഴിയേണ്ടതുണ്ട്. തൊഴില്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കലാസാംസ്‌കാരിക മേഖല, പൊലീസ്, എക്സൈസ്, ട്രാന്‍സ്പോര്‍ട്ട് തുടങ്ങി എല്ലാ സേവന മേഖലകളിലും ലിംഗനീതി ഉറപ്പുവരുത്താനും സ്ത്രീ സൗഹൃദ അന്തരീക്ഷമുണ്ടാക്കിയെടുക്കാനും കഴിഞ്ഞാലേ കേരളം സ്ത്രീ സൗഹൃദമായിയെ് അഭിമാനത്തോടെ നമുക്ക് പറയാനാവൂ.
സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താനുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയുമെല്ലാം അനിവാര്യത വര്‍ധിച്ചുവരികയാണ്. വനിതാ വികസന, ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്ന വിധത്തില്‍ ജെന്‍ഡര്‍ പാര്‍ക്കും, കേരളത്തിലെ സര്‍വകലാശാലകളിലെ സ്ത്രീപദവി മെച്ചപ്പെടുത്തുതിന് പഠന വകുപ്പുകളെയാകെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഇടപെടലുകളും ശക്തമാക്കേണ്ടതുണ്ട്. ഒരു വൈജ്ഞാനിക സമൂഹമായി കേരളത്തെ പരിവര്‍ത്തനം ചെയ്യിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കു നടപടികള്‍ ഏറെ പ്രതീക്ഷയുളവാക്കുതാണ്. ജനസംഖ്യയുടെ അന്‍പത് ശതമാനത്തിലേറെ വരു സ്ത്രീകളുടെയും പെണ്‍കുട്ടിളുടെയും ജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളുടെയും വികസനവും സ്ത്രീപുരുഷസമത്വവും തുല്യനീതിയും ഭരണഘടനാ തത്ത്വങ്ങളുടെ നിര്‍വഹണത്തിനുള്ള സാഹചര്യമൊരുക്കാന്‍ ഇനിയും നാം ഏറെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.അടിമുടി അസമത്വങ്ങള്‍ നിറഞ്ഞതും അതിസങ്കീര്‍ണമായ സാമ്പത്തിക-സാമൂഹിക-സാം സ്‌കാരിക-കുടുംബാധികാര സമവാക്യങ്ങള്‍ നിറഞ്ഞ ഒരു സമൂഹത്തിന്റെ ബോധമണ്ഡലത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവാന്‍ നല്ല ദിശാബോധത്തോടെയുള്ള ഇടപെടലുകളാണ് ഇ് അനിവാര്യമായിരിക്കുത്. ഡിജിറ്റല്‍ യുഗത്തില്‍ എത്തിനില്‍ക്കു സാഹചര്യത്തില്‍ ഈ പ്രശ്നങ്ങളുടെ സങ്കീര്‍ണതകളെ അഭിസംബോധന ചെയ്യാനാവുംവിധം വനിതാകമ്മിഷന്‍ നിയമത്തിലും പ്രവര്‍ത്തനശൈലിയിലും കാലോചിതമായ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ പരാതി പരിഹാര സംവിധാനങ്ങളാക്കി മാറ്റുതിനുള്ള സ്റ്റാറ്റിയൂ’റി അധികാരമുള്ള സംവിധാനങ്ങളായി മാറിയാല്‍ ഇുണ്ടായിക്കൊണ്ടിരിക്കു പല സാമൂഹിക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുതിനുള്ള വേദികളായി മാറ്റപ്പെടും. ഈ ജാഗ്രതാ സമിതികളുടെ മോണിറ്ററിങ് സംവിധാനമായി എല്ലാ ജില്ലകളിലെയും ജില്ലാതല ജാഗ്രതാ സമിതികളെ പ്രവര്‍ത്തനക്ഷമമാക്കണം. മൂു മാസത്തിലൊരിക്കല്‍ വനിതാ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കുതിന് ഉതക്കുന്ന സ്റ്റാറ്റിയൂ’റി അധികാരമുള്ള സമിതികളായി ജാഗ്രതാ സമിതികള്‍ മാറ്റപ്പെടേണ്ടതുണ്ട്. കമ്മിഷന്റെ സിറ്റിങ്ങുകളില്‍ ഒത്തുതീര്‍പ്പാക്കപ്പെടു പരാതികള്‍ ബഹു. കേരളാ ഹൈക്കോടതിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ (ഗഋഘടഅ) ഉത്തരവിലൂടെ പ്രാവര്‍ത്തികമാക്കാനും ഉള്ള സാഹചര്യംകൂടി ഒരുങ്ങിയാല്‍ സ്ത്രീകള്‍ക്ക് നീതി ലഭ്യമാകുതിനുള്ള മികവുറ്റ സാഹചര്യം സൃഷ്ടിക്കപ്പെടും.അതിന് സഹായകമായ തരത്തില്‍ പരാതിക്കാരായ സ്ത്രീകള്‍ക്ക് കമ്മിഷനെ കൂടുതല്‍ പ്രാപ്യമാക്കാനുതകുന്ന വിധത്തില്‍ കോഴിക്കോട് കേന്ദ്രമാക്കി ഉത്തരമേഖലാ ഓഫീസും എറണാകുളം കേന്ദ്രമാക്കി മധ്യമേഖലാ ഓഫീസും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സജ്ജമാക്കാനായി. തിരുവനന്തപുരത്തുള്ള ആസ്ഥാന ഓഫീസിനു പുറമേയാണ് ഈ ഓഫീസുകള്‍.
സാക്ഷരകേരളത്തില്‍ സമസ്ത മേഖലകളിലും ലിംഗ നീതിയിലധിഷ്ഠിതവും സ്ത്രീശാക്തീകരണത്തിനുതകുതുമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. നൂറ്റാണ്ടുകളായി വിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന അന്തരീക്ഷത്തില്‍ നിന്ന് പടിപടിയായി മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സ്ത്രീസമൂഹത്തിന് പുത്തനുണര്‍വ് പകര്‍ന്നുനല്‍കുതിന് പര്യാപ്തമാകുന്ന നടപടികള്‍ ശക്തിപ്പെടുത്താന്‍ അധികാര കേന്ദ്രങ്ങള്‍ ശ്രദ്ധചെലുത്തേണ്ടതുണ്ട്. സമൂഹത്തിന്റെ ബോധമണ്ഡലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തു മാധ്യമങ്ങള്‍ക്ക് ഒരു സ്ത്രീസമത്വ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാനാവു വിധത്തിലുള്ള ഒരു മാര്‍ഗരേഖയും, വനിതാ കമ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഉള്ള ഭേദഗതി നിര്‍ദേശങ്ങളും പ്രാവര്‍ത്തികമാക്കപ്പെടുമ്പോള്‍ മാത്രമേ അഭിമാനകരമായ രീതിയില്‍ യഥാര്‍ഥ സ്ത്രീപക്ഷ കേരളമായി നമ്മുടെ നാട് മാറുകയുള്ളൂ.

 
                                            