തിരുവനന്തപുരം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വനിതാരത്ന പുരസ്‌കാരം സരിത ദീപകിന് സമ്മാനിച്ചു. ചലച്ചിത്ര സംവിധായകന്‍ ‘ചക്കരയുമ്മ’ സാജന്‍ പുരസ്‌കാരം നല്കി. ഉദയ സമുദ്ര എം.ഡി എസ് രാജശേഖരന്‍, കലാനിധി ചെയര്‍പേഴ്‌സണ്‍ ഗീതാ രാജേന്ദ്രന്‍, ചലച്ചിത്ര നിര്‍മാതാവ് കിരീടം ഉണ്ണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തിരുവനന്തപുരത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന സക്സസ് കേരള മാഗസിന്റെയും കര്‍മശക്തി ദിനപത്രത്തിന്റെയും എക്സിക്യൂട്ടീവ് എഡിറ്റാണ് സരിത.
