കര്‍ക്കടകമാസത്തിലെ വാവ് ബലി വളരെ വിശേഷമാണ്. എല്ലാ മാസവും കറുത്ത വാവിന് ബലി ഇടാറുണ്ടെങ്കിലും കര്‍ക്കടത്തിലെ കറുത്ത വാവാണ് പിതൃദര്‍പ്പണത്തിന് വിശേഷമായത്. ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തില്‍ ക്ഷേത്രാങ്കണത്തില്‍ വെച്ചോ തീര്‍ത്ഥസ്ഥലങ്ങളില്‍ വച്ചോ ബലിയിടാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട്തന്നെ അവരവരുടെ വീടുകളില്‍ വെച്ച് തന്നെ ബലിയിടല്‍ ചടങ്ങ് നടത്താവുന്നതാണ്. 25 വര്‍ഷമായി ബലികര്‍മ്മങ്ങള്‍ ചെയ്യുന്ന പ്രകാശ് വള്ളംകുളം വീട്ടില്‍ ബലി കര്‍മ്മങ്ങള്‍ ചെയ്യുന്നതെങ്ങനെയെന്നും, അതിനായി കരുതേണ്ട കാര്യങ്ങളും, കര്‍മ്മകളും വിവരിക്കുന്നു.
വാവിന്റെ തലേദിവസം ഒരു നേരം അരിയാഹാരം കഴിക്കണം, രാവിലെ കുത്തരിവച്ച ബലിച്ചോറ് ഉണ്ടാക്കണം. പകുതി വേവ് ആണ് കണക്ക്. വീടിന്റെ മുറ്റത്ത് തെക്കുകിഴക്ക് ഭാഗത്തായി ചെറിയ വൃത്തത്തില്‍ ചാണകം മെഴുകി അവിടെയാണ് ബലികര്‍മ്മങ്ങല്‍ നടത്തേണ്ടത്.
തൂശനില-4, നിലവിളക്ക്, കിണ്ടി, നാളികേരം, വെറ്റില, അടയ്ക്ക എന്നിവ ഓരോന്ന് വീതം, എണ്ണ, വിളക്കുതിരി, സാമ്പ്രാണി, കര്‍പ്പൂരം, ചെറൂള അരിഞ്ഞത്, പുഷ്പം, ഉണക്കലരി 200 ഗ്രാം, എള്ള്, നെല്ല് ഒരുപിടി, ദര്‍ഭ, ഒരുപിടി കളഭം, ഗണപതി ഒരുക്ക്, എന്നിവയാണ് ആവശ്യമുള്ളവ.
വാവ്ദിവസം രാവിലെകുളിച്ച് ഈറനോടെ ഉണക്കലരിയില്‍ രണ്ട് ഉരുളയ്ക്കുള്ള അരി വറ്റിക്കുക. തറയില്‍ തൂശനിലയിട്ട് നെല്ലും, അരിയും വിതറുക. കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് നിലവിളക്ക് തെളിക്കുക. ഗണപതി ഒരുക്കും, നാളികേരവും വെച്ച് ദേശദേവന്‍മാരെ സങ്കലിപിച്ച് വിളക്കത്ത് ദക്ഷിണ വയ്ക്കുക.വിളക്കിന് പിന്നില്‍ പടിഞ്ഞാറെ ഭാഗത്ത് കിഴക്കോട്ട് വെച്ച് ഒരു തുളസിയില അതില്‍ ഇട്ട് ഗംഗയേയും നാല് പുണ്യനദികളെയും സങ്കല്പിച്ച് തീര്‍ത്ഥം ഉമ്ടാക്കുക. തീര്‍ത്ഥം തലയിലും, നെഞ്ചിലും, കാലിലും ശരീരത്തിലും തളിച്ച് ശുദ്ധിയാക്കുക. തെക്കോട്ടിരുന്ന് മൂന്ന് ദര്‍ഭ എടുത്ത് മെഴുകിയ സ്ഥലത്ത് തെക്കോട്ട് വിരിച്ച് അതിനു മുകളില്‍ തെക്കോട്ട് തൂശനില വെയ്ക്കുക.
പവിത്രം വലത്‌കൈയിലെ മോതിരവിരലില്‍ കിണ്ടിയില്‍ മുക്കി നനച്ച് ധരിക്കുക. കട ഭാഗം മുറിച്ച ദര്‍ഭയുടെ കഷണങ്ങല്‍ ബ്രഹ്‌മ വിഷ്ണു മഹേശ്വര സങ്കല്പത്തില്‍ വിരിക്കുക. തൂശനിലയില്‍ എള്ള്. ചന്ദനം. നെല്ലും അരിയും ഒരുമിച്ച് ചേര്‍ത്തത്, ചെറൂള അരിഞ്ഞത് എന്നിവ പ്രത്യേകം വെക്കണം. ഇലയില്‍ വെച്ചിരിക്കുന്ന ദരഭയില്‍ അഞ്ചുപ്രാവശ്യം ജലം നല്‍കണം.
എള്ള്, ചന്ദനം,ചെറൂള, നെല്ലും അരി് എന്നിവ എടുത്ത് ജലം ചേര്‍ത്ത് 5 തവണ സമര്‍പ്പിക്കുക. മരിച്ചുപോയ കുടുംബാംഗങ്ങളുടെ നാളും പേരും രൂപവും അനുസരിച്ച് ആ ആള്‍, ഇരിക്കുന്നവരുടെ ഒരു വര്‍ഷത്തേക്കുള്ള ആഹാരം എന്ന് സങ്കല്‍പ്പിച്ച് ഇലയുടെ ഇടതുഭാഗത്ത് പിണ്ഡസമര്‍പ്പണം നടത്തുക. അടുത്ത് ഒരു ഉരുളയെടുത്ത് അഖില പിതൃക്കള്‍ക്കായി പിണ്ഡസമര്‍പ്പണം നടത്തണം.
ജലം, ചന്ദനം,ചെറൂള, നെല്ല് അരി എന്നിവ ജലവുമായി ചേര്‍ത്തു 5 വട്ടം വീതം വീണ്ടും സമര്‍പ്പിക്കണം അടുത്തതായി വിളക്കുതിരി സാമ്പ്രാണി എന്നിവ കത്തിച്ചു കഴിഞ്ഞ് സമര്‍പ്പിക്കണം. എഴുന്നേറ്റുനിന്ന് കര്‍പ്പൂരം കത്തിച്ചു തെക്കോട്ട് തിരിഞ്ഞു നമസ്‌കരിച്ചു പവിത്രം സമര്‍പ്പിക്കണം. ഇലയുടെ മുകളില്‍ നിന്ന് താഴേക്ക് അല്പം കീറണം സമര്‍പ്പണത്തിന്‍ ആയി വിളക്ക് തെക്കോട്ട് തിരിഞ്ഞ് ഒരു പുഷ്പം വലതു കയ്യിലും ഇടതുകൈയില്‍ കിണ്ടിയും വിളിച്ചു തലയ്ക്കുമുകളില്‍ പിന്നിലേക്ക് മൂന്നുവട്ടം എന്നിരുന്നാലും നല്‍കണം ആവാഹിച്ച് പിതൃക്കളെ മടക്കി അയക്കുന്ന സങ്കല്പത്തിലാണ് വടക്കോട്ട് വരത്തക്കവിധം തറയില്‍ കമിഴ്ത്തി വയ്ക്കുക ഭൂമി വന്ദനം നടത്തി കിണ്ടി കിഴക്കോട്ട് ചരിച്ച് ഇടുക അവശിഷ്ടങ്ങള്‍ ജലാശയത്തില്‍ ഇടുകയോ കുഴിച്ചിടുകയോ ചെയ്യാം തുടര്‍ന്ന് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നത് ഉത്തമം
