കണ്ണൂര്‍ സര്‍വകലാശാല വി. സി നിയമനത്തിനെതിരായ അപ്പീല്‍ ഹൈകോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. സര്‍വകലാശാലയിലെ ചട്ടങ്ങള്‍ ലംഘിച്ചാണ് ഡോ ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലര്‍ ആയി നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നത്. ഡോ ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലര്‍ ആയി പുനര്‍നിയമിച്ചത് സിംഗിള്‍ ബഞ്ച് നേരത്തെ ശരിവെച്ചിരുന്നു. അപ്പീലില്‍ ഗവര്‍ണര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.
