ഓപ്പറേഷന്‍ തിയേറ്റര്‍ ഇപ്പോഴത്തെ പ്രധാന മറ്റൊരു ചര്‍ച്ചാവിഷയമാണ്.അവിടെ മതത്തിനോ മത ശാസനകള്‍ക്കോ മതം നിര്‍ദ്ദേശിക്കുന്ന വേഷ വിധാനങ്ങള്‍ക്കോ പ്രസക്തിയില്ല.ഒരു ഓപ്പറേഷന്‍ തീയേറ്റര്‍ എന്ന് പറഞ്ഞാല്‍ എന്താണ് ? അത് ജീവിതത്തിനും മരണത്തിനും ഇടയിലൂടെ വലിച്ചു കെട്ടിയ ഒരു നേര്‍ത്ത തിരശീല. അനസ്‌തേഷ്യയുടെ അതിര്‍വരമ്പിന് ഇപ്പുറത്ത് വച്ച് സ്വന്തം അഹങ്കാരവും അഭിമാനവുമെല്ലാം ഉപേക്ഷിച്ച അത്യന്തം നിസ്സഹായനായ ഒരു മനുഷ്യന്‍ തന്റെ ജീവനെ മറ്റൊരു മനുഷ്യന് ഏല്‍പ്പിച്ചു കൊടുക്കുന്ന അപൂര്‍വ്വ നിമിഷം. ആ ഘട്ടമെത്തിയ ഒരു രോഗിക്ക് ഡോക്ടര്‍ എന്ന് പറയുന്നത് ദൈവത്തിന്റെ പ്രതിപുരുഷര്‍ തന്നെയാണ്.
സാധ്യമായ ഏതെങ്കിലും പഴുതിലൂടെ ആ ശരീരത്തെ ആരോഗ്യത്തിലേക്ക്, ജീവനിലേക്ക് മടക്കിക്കൊണ്ടുവരിക കര്‍ത്തവ്യം ഡോക്ടര്‍ നിര്‍വഹിക്കുന്നു.എന്നാല്‍ ഓപ്പറേഷന്‍ തീയേറ്റര്‍ എന്ന വളരെ ഗൗരവകരമായ ഒരിടത്തും മതം തിരുകി കയറ്റാനാണ് ശ്രമം.
എന്നാല്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത് ഓപ്പറേഷന്‍ തിയേറ്ററില്‍ മതം അനുശാസിക്കുന്ന തരത്തില്‍ കൈയ്യും തലയും മൂടുന്ന വസ്ത്രം ധരിക്കാന്‍ അനുമതി ആവശ്യപ്പെട്ട വിഷയം വിവാദമാക്കേണ്ട ആവശ്യമില്ലെ എന്നാണ്. മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രധാരണത്തിന് അനുമതി നല്‍കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിനോട് ഒരുസംഘം വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഓപ്പറേഷന്‍ തീയേറ്ററില്‍ ധരിക്കേണ്ട വസ്ത്രം സംബന്ധിച്ച പ്രോട്ടോക്കോള്‍ തീരുമാനിച്ചിരിക്കുന്നത് ആഗോള മാനദണ്ഡങ്ങളനുസരിച്ച് ആരോഗ്യവിദഗ്ധ സമിതിയാണെന്നും ഈ പ്രോട്ടോക്കോള്‍ അധ്യാപകര്‍ വിശദീകരിക്കുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.ഓപ്പറേഷന്‍ തീയേറ്ററില്‍ ധരിക്കേണ്ട വസ്ത്രം സംബന്ധിച്ച പ്രോട്ടോക്കോള്‍ തീരുമാനിച്ചിരിക്കുന്നത് ആഗോള മാനദണ്ഡങ്ങളനുസരിച്ച് ആരോഗ്യവിദഗ്ധ സമിതിയാണെന്നും ഈ പ്രോട്ടോക്കോള്‍ അധ്യാപകര്‍ വിശദീകരിക്കുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
ജൂണ്‍ 26 നാണ് ഓപ്പറേഷന്‍ തീയേറ്ററില്‍ ഹിജാബും നീളന്‍ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥിനികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കിയത്. മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകള്‍ക്ക് ഏത് സാഹചര്യത്തിലും ഹിജാബ് നിര്‍ബന്ധമാണെന്നാണ് കത്തില്‍ പറയുന്നത്.
ഈ ആവശ്യത്തെ എതിര്‍ത്തുകൊണ്ട് ഐഎംഎ സംസ്ഥാന ഘടകം രംഗത്തെത്തിയിരുന്നു. ഓപ്പറേഷന്‍ തീയേറ്ററുകളില്‍ പ്രധാനപ്പെട്ട വ്യക്തി രോഗിയാണെന്നും ആഗോളതലത്തില്‍ സ്വീകരിക്കപ്പെട്ട ചില പ്രോട്ടോക്കോളുകള്‍ ഓപ്പറേഷന്‍ തീയേറ്ററുകളില്‍ പാലിക്കണമെന്നും ഐഎംഎ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നല്‍കിയ കത്ത് പുറത്തുപോയതില്‍ അന്വേഷണം വേണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.

 
                                            