തിരുവനന്തപുരം: തിരുവോണത്തിനോടനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡിട്ട ് ബെവ്‌കോ. ഈ പത്ത് ദിവസങ്ങള്‍ക്കിടെ ആകെ 750 കോടി രൂപയുടെ മദ്യവില്‍പന നടന്നുവെന്ന് ബെവ്‌കോ അധികൃതര്‍ അറിയിച്ചു.
70 ശതമാനം വില്‍പ്പന നടന്നത് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും 30 ശതമാനം വില്‍പ്പന നടന്നത് ബാറുകളിലുമാണ്. ഉത്രാടത്തിന് 85 കോടിയുടെ മദ്യവില്പന നടന്നു. ആദ്യമായി ഒരു ഔട്ട്ലെറ്റില്‍ മാത്രം ഒരു കോടിയിലധികം രൂപയുടെ മദ്യം വിറ്റുവെന്നും അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഷോപ്പിലാണ് 1.04 കോടിയുടെ മദ്യം ഉത്രാടത്തിന് വിറ്റത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നടന്ന ഓണ്‍ലൈന്‍ വില്‍പനയിലൂടെ 10 ലക്ഷം രൂപയ്ക്കടുത്ത് വരുമാനം ലഭിച്ചു. തിരക്ക് കുറയ്ക്കാന്‍ 181 അധിക കൗണ്ടറുകള്‍ ബെവ്‌കോ തുറന്നിരുന്നു
