ഒറ്റപ്പാലം എംഎല്‍എ ചത്തോ!’; അത്യാവശ്യം പറയാന്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് എംഎല്‍എയും നടനുമായ മുകേഷ്

കൊല്ലം : ഫോണ്‍ വിളി വിവാദത്തില്‍ കൂടുങ്ങി കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്. ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പുതിയ ആരോപണം. ഇതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി കൂട്ടുകാരന്റെ കൈയ്യില്‍ നിന്നും നമ്പര്‍ വാങ്ങി എംഎല്‍എയെ വിളിച്ചതാണെന്ന് പറയുന്ന വിദ്യാര്‍ത്ഥിയോട് എംഎല്‍എ കയര്‍ത്ത് സംസാരിക്കുകയായിരുന്നു.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥി സ്വന്തം എംഎല്‍എയെ വിളിക്കാതെ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. നമ്പര്‍ തന്ന കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണമെന്നും മുകേഷ് വിദ്യാര്‍ത്ഥിയോട് പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. അത്യാവശ്യം പറയാനാണ് വിളിച്ചതെങ്കിലും ഒരിക്കല്‍ പോലും മുകേഷ് വിദ്യാര്‍ത്ഥി വിളിച്ചതിന്റെ കാര്യവും അന്വേഷിക്കുന്നില്ല. പാലക്കാട് എംഎല്‍എ എന്നൊരു ആള്‍ ജീവനോടെ ഇല്ലേയെന്നാണ് മുകേഷ് മറിച്ച് ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *