മഴ നനയാതിരിക്കുക എന്നതാണ് ഒരു കുടകൊണ്ടുള്ള പ്രധാന ഉപയോഗം. എന്നാൽ അത്തരത്തിൽ ഗുണമില്ലാത്ത ഒരു കുടയാണ് ഫാഷൻ ലോകത്തെ ഇപ്പോഴത്തെ താരം. ലോകപ്രശസ്ത ബ്രാന്റുകളായ ഗുച്ചിയും അഡിഡാസും ചേർന്നാണ് ഈ കുട പുറത്തിറക്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപ വില വരുന്ന ഈ കുടയുടെ ഏറ്റവും വലിയ പ്രത്യേകത മഴയത്തിറങ്ങിയാൽ നനയും എന്നതാണ്.ഇത്രയും വില നൽകി ലോകത്തിലെ പ്രമുഖ ബ്രാന്റുകൾ പുറത്തിറക്കിയ ഈ കുട വാങ്ങുന്നവർക്ക് ആകെയുള്ള പ്രയോജനം നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാം എന്നതാണ്. അല്ലെങ്കിൽ ഒരു ഭംഗിക്ക് ചൂടി നടക്കാം എന്നുമാത്രം. പ്രധാനമായും സെലിബ്രിറ്റികളെ ലക്ഷ്യമിട്ടാണ് ഈ കുട പുറത്തിറക്കുന്നത്.
