പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നല്ല ആശയമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുശീല്‍ ചന്ദ്രയും പറഞ്ഞു. എന്നാല്‍ ഇതിനായി ഭരണ ഘടനയില്‍ മാറ്റം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണ സജ്ജമാണെന്നും എല്ലാ തിരഞ്ഞെടുപ്പുകളും ഒരേസമയം നടത്താനുള്ള കഴിവുണ്ടെന്നും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം തിരഞ്ഞെടുപ്പ് നടത്താന്‍ ഞങ്ങള്‍ തയ്യാറാണെന്നും സുശീല്‍ ചന്ദ്ര പറഞ്ഞു.
എന്നാല്‍ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍  ഇവിഎം കൃത്രിമത്വത്തെക്കുറിച്ചുള്ള എല്ലാ ആരോപണങ്ങളും സുശീല്‍ ചന്ദ്ര നിഷേധിച്ചു.

 
                                            