ഐ.വി ശശി കാലം സ്മരിക്കേണ്ടുന്ന സംവിധായക പ്രതിഭ : മന്ത്രി സജി ചെറിയാന്‍

പ്രശസ്ത സംവിധായകന്‍ ഐ.വി ശശിയുടെ ശ്രദ്ധേയ ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി മൂന്ന് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന ഐ. വി ശശി ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഭാരത് ഭവന്‍ ശെമ്മങ്കുടി സ്മൃതി ഹൈ ക്യു തീയ്യറ്ററില്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു .

ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് പി.വി ഗംഗാധരന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജി.എസ് വിജയന്‍, വി.എസ്.ശിവകുമാര്‍, ഫൈസല്‍ഖാന്‍, അഡ്വ.കെ.ചന്ദ്രിക, റോബിന്‍ സേവ്യര്‍, വിജയ് മോഹന്‍, മണക്കാട് രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഐ.വി ശശിയുടെ ഏറ്റവുമധികം സിനിമകള്‍ നിര്‍മ്മിച്ച പി.വി ഗംഗാധരനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. തുടര്‍ന്ന് അങ്ങാടി ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു.

ജൂണ്‍ 23, 24, 25 തീയ്യതികളിലായി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റില്‍ ഈറ്റ, ഇതാഇവിടെ വരെ, അവളുടെ രാവുകള്‍, തൃഷ്ണ, അതിരാത്രം, ദേവാസുരം എന്നീ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും വയലാര്‍ സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *