2022 സീസണിലെ മുഴുവന്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കും ഇന്ത്യ വേദിയാകും. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്നാണ് ഐ പി എല്‍ മത്സരങ്ങള്‍ക്ക് ഇന്ത്യ തന്നെ വേദിയാവുന്നത്. മുംബൈയിലേയും പൂനെയിലേയും 5 സ്റ്റേഡിയങ്ങളില്‍ ആവും മത്സരങ്ങള്‍. 2019 സീസണിന് ശേഷം ആദ്യമായാണ് ഐപിഎല്ലിനായ് ഇന്ത്യ വേദിയാകുന്നത്. ഫെബ്രുവരി 12,13 തീയതികളില്‍ നടക്കുന്ന മെഗാതാര ലേലത്തിനു ശേഷം ഐപിഎല്‍ ഭരണസമിതിയും ബിസിസിഐയും സീസണിലെ മത്സരക്രമം പ്രഖ്യാപിക്കും.

 
                                            