ഏഴാം നമ്പര്‍ ജെഴ്‌സിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ധോണി

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ ആയ എം എസ് ധോണി ആരാധകരുടെ ഏറെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ്. ധോണിയുടെ ജേഴ്‌സി നമ്പറിനെ കുറിച്ച് പല കഥകളും ആരാധകര്‍ പറയാറുണ്ട്. 2007 ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ഏഴാം നമ്പര്‍ ജേഴ്‌സി ധരിച്ചായിരുന്നു ധോണി എത്തിയിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായി ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ തന്നെ ധോണി തുടരുകയാണ്.

2022 ലെ ഐപിഎല്ലിനെ ഭാഗമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ത്യന്‍ മാതൃ കമ്പനിയായ ഇന്ത്യ സിമന്റ്‌സ് നടത്തിയ ചടങ്ങില്‍ ആരാധകരുമായി സംവദിക്കെയാണ് ധോണി ഏഴാം നമ്പര്‍ ജേഴ്‌സി യുടെ കാര്യം വെളിപ്പെടുത്തിയത്. 7 എന്റെ ഭാഗ്യനമ്പര്‍ ആണെന്നായിരുന്നു പലരും ആദ്യം കരുതിയിരുന്നതെന്ന് ധോണി പറഞ്ഞു. എന്നാല്‍ താന്‍ ജനിച്ചത് ജൂലൈയിലെ എഴിന് ആണെന്നും ഏഴാം മാസത്തിലെ ഏഴാംദിവസം ജനിച്ചതുകൊണ്ട് താന്‍ തന്റെ ജേഴ്‌സി നമ്പറായി 7 സ്വീകരിച്ചതെന്നും ധോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *