കോഴിക്കോട്: മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ കുഞ്ഞാലിക്കുട്ടിയും ഡോ. കെ ടി ജലീലും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കി എന്ന് ആരോപണവുമായി മുന്‍ എം എസ് എഫ് നേതാക്കള്‍. നേതൃത്വത്തിന്റെ അറിവോടെയാണ് ഈ രഹസ്യകൂടിക്കാഴ്ച നടന്നതെന്നും ഈ വിവരങ്ങള്‍ പുറത്തു വിട്ടത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം ആണെന്നും ഉള്‍പ്പെടെ മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഹരിത വിഷയത്തില്‍ പരാതി കാര്യങ്ങള്‍ക്കൊപ്പം നിലപാട് എടുത്തതിന് പുറത്താക്കപ്പെട്ട എം എസ് എഫ് മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, ജോയിന്‍ സെക്രട്ടറി കെ എം ഫവാസ്, പി പി ഷൈജല്‍ എന്നിവരാണ് ഗുരുതരമായ ആരോപണങ്ങളുമായി മുന്നോട്ട് എത്തിയിരിക്കുന്നത്. ചന്ദ്രിക എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേട് തുടങ്ങിയ വിഷയങ്ങള്‍ നേതൃത്വം ചര്‍ച്ച ചെയ്ത് വിവരങ്ങള്‍ പരസ്യമാക്കിയത് പി എം എ സലാം ആണ്. ഇത് പൊന്നാനി ലോക്‌സഭാ സീറ്റ് നേടുക എന്ന ലക്ഷ്യത്തിനുവേണ്ടിയാണെന്നും എം എസ് എഫ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെയും ജലീലിന്റെയും ധാരണയുടെ പുറത്താണ് പിന്നീട് കാര്യങ്ങള്‍ ഒന്നും പുറംലോകമറിയാതെ ഇരുന്നത്. ഈ വിഷയങ്ങളില്‍ സലാം ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങള്‍ കയ്യിലുണ്ടെന്നും ഉടനെ തന്നെ വിവരങ്ങള്‍ പുറത്തുവിടുമെന്നും നേതാക്കള്‍ പറഞ്ഞു.
കോഴിക്കോട്: മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ കുഞ്ഞാലിക്കുട്ടിയും ഡോ. കെ ടി ജലീലും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കി എന്ന് ആരോപണവുമായി മുന്‍ എം എസ് എഫ് നേതാക്കള്‍. നേതൃത്വത്തിന്റെ അറിവോടെയാണ് ഈ രഹസ്യകൂടിക്കാഴ്ച നടന്നതെന്നും ഈ വിവരങ്ങള്‍ പുറത്തു വിട്ടത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം ആണെന്നും ഉള്‍പ്പെടെ മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
ഹരിത വിഷയത്തില്‍ പരാതികള്‍ക്കൊപ്പം നിലപാട് എടുത്തതിന് പുറത്താക്കപ്പെട്ട എം എസ് എഫ് മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, ജോയിന്‍ സെക്രട്ടറി കെ എം ഫവാസ്, പി പി ഷൈജല്‍ എന്നിവരാണ് ഗുരുതരമായ ആരോപണങ്ങളുമായി മുന്നോട്ട് എത്തിയിരിക്കുന്നത്. ചന്ദ്രിക, എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേട് തുടങ്ങിയ വിഷയങ്ങള്‍ നേതൃത്വം ചര്‍ച്ച ചെയ്ത് വിവരങ്ങള്‍ പരസ്യമാക്കിയത് പി എം എ സലാം ആണ്. ഇത് പൊന്നാനി ലോക്‌സഭാ സീറ്റ് നേടുക എന്ന ലക്ഷ്യത്തിനുവേണ്ടിയാണെന്നും എം എസ് എഫ് നേതാക്കള്‍ ആരോപിച്ചു.
എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെയും ജലീലിന്റെയും ധാരണയുടെ പുറത്താണ് പിന്നീട് കാര്യങ്ങള്‍ ഒന്നും പുറംലോകമറിയാതെ ഇരുന്നത്. ഈ വിഷയങ്ങളില്‍ സലാം ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങള്‍ കയ്യിലുണ്ടെന്നും ഉടനെ തന്നെ വിവരങ്ങള്‍ പുറത്തുവിടുമെന്നും നേതാക്കള്‍ പറഞ്ഞു.
