എസ് എഫ് ഐ വാഴ വയ്ക്കേണ്ടത് ആഭ്യന്തരമന്ത്രിയുടെ കസേരയില്‍, സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം അക്രമസംഭവങ്ങള്‍ നടക്കുന്നെന്നും കെ കെ രമ

തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമിച്ച പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ ആഭ്യന്തര വകുപ്പിന് എതിരെ രൂക്ഷ വിമർശനവുമായി കെ. കെ. രമ എംഎല്‍എ. സംഭവത്തില്‍ ഒരു പ്രതിയെ പോലും പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷ തങ്ങള്‍ക്കില്ലെന്നും കള്ളന്‍ കപ്പലില്‍ തന്നെയാണ്, കപ്പിത്താനാരാണെന്ന് മാത്രമേ ഇനി കണ്ടെത്താനുള്ളുവെന്നും കെ കെ രമ വ്യക്തമാക്കി. കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഈ സംഭവമെന്നും എസ്എഫ്‌ഐക്കാര്‍ വാഴ നടേണ്ടത് ആഭ്യന്തരമന്ത്രിയുടെ കസേരയിലായിരുന്നുവെന്നും രമ വ്യക്തമാക്കി.
കേസിന്റെ അന്വേഷണം കേന്ദ്രഏജന്‍സിയെ ഏല്‍പിക്കുന്നതാണ് നല്ലതെന്നും കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഈ സംഭവമെന്നും എസ്എഫ്‌ഐക്കാര്‍ വാഴ നടേണ്ടത് ആഭ്യന്തരമന്ത്രിയുടെ കസേരയിലായിരുന്നുവെന്നും അവർ വ്യക്തമാക്കി.

സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം അക്രമസംഭവങ്ങള്‍ നടത്തി വഴിതിരിച്ചു വിടാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണവും അത്തരത്തിലൊരു സംഭവമാണെന്നും കെ. കെ. രമ എംഎല്‍എ. സിപിഎം പ്രതിരോധത്തിലാകുന്ന ഘട്ടങ്ങളിലൊക്കെ ഇത്തരം അക്രമസംഭവങ്ങള്‍ നടക്കുന്നതിന്റെ നേര്‍സാക്ഷ്യങ്ങള്‍ കൂടിയാണ് ആര്‍എംപി പ്രവര്‍ത്തകരെന്നും രമ പറഞ്ഞു. ഒഞ്ചിയത്ത് ആര്‍എംപി രൂപീകരിക്കുന്ന സമയത്ത് സമാനമായ അക്രമസംഭങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ടെന്നും രമ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *