യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ എന്‍.എസ്.എസ് യൂണിറ്റ് പാലിയേറ്റീവ് കെയറിന്റെ ഭാഗമായി, അമ്പലത്തിന്‍കര കോളനിയിലെ പത്തുവയസ്സുകാരിക്ക് വീല്‍ചെയര്‍ നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ കവിത എല്‍.എസ് വീല്‍ചെയര്‍ കൈമാറി. ബ്രാഞ്ച് സെക്രട്ടറി ലജീന്ദ്രന്‍, പികെഎസ് കഴക്കൂട്ടം ലോക്കല്‍ സെക്രട്ടറി ബിജു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. മനു വി കുമാര്‍, അസോ. പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. ശ്രുതി, വോളന്റിയര്‍മാരായ നിധിന്‍, പ്രണവ്, അനന്തകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം, പ്രിന്‍സിപ്പാള്‍ ഡോ. ബിഷാരത് ബീവിയുടെ നേതൃത്വത്തില്‍ എന്‍.എസ്.എസ് യൂണിറ്റ് 20 കിടപ്പുരോഗികള്‍ക്ക് മരുന്ന്, ഭക്ഷ്യകിറ്റ്, പുതപ്പ് എന്നിവ വിതരണം ചെയ്തിരുന്നു.

