ഉറക്കാനായി തൊട്ടിലിൽ കിടത്തിയ കുഞ്ഞ് മരിച്ച നിലയിൽ, വിവരം പൊലീസിനെ അറിയിച്ചത് സമീപവാസികൾ

കൊല്ലം: ഉറങ്ങാൻ കിടത്തിയ രണ്ടു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശികളായ ബീമ – റിയാസ് ദമ്പതികളുടെ പെണ്‍കുഞ്ഞ് ഫാത്തിമയാണ് മരിച്ചത്. വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഉച്ചയോടെ ഉറക്കാനായി കുഞ്ഞനെ തൊട്ടിലില്‍ കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ ബീമ പറയുന്നത്. പിന്നീട് ഉച്ചയ്ക്ക് ശേഷം കുഞ്ഞിനെ എടുക്കാന്‍ ചെന്നപ്പോൾ ജീവനില്ലായിരുന്നു. ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശരീരം തണുത്തിരിക്കുകയായിരുന്നു എന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. സമീപവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.

പ്രാഥമിക പരിശോധനയില്‍ സംശയിക്കത്തക്ക ഒന്നും കണ്ടെത്തിയില്ലെന്നും അന്വേഷണം തുടങ്ങിയെന്നും കടയ്ക്കല്‍ പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *