തിരുവനന്തപുരം: മെട്രോ മാന്‍ ഇ ശ്രീധരന്‍ കേന്ദ്രമന്ത്രിയായേക്കും. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിവര്‍ പരിഗണന പട്ടികയിലുണ്ട്. രണ്ട് ദിവസത്തെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ കാര്യത്തില്‍ തീരുമാനമെടുക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തിന് നഷ്ടപെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
ഇതിന്റെ ഭാഗമായിട്ടാണ് ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ ചേരുന്നത്. കേന്ദ്രമന്ത്രിസഭയുടെ പുനഃ സംഘടന യോഗത്തില്‍ പ്രധാന ചര്‍ച്ച വിഷയമായി. കൂടുതല്‍ യോഗ്യത ഉള്ളവരെ മന്ത്രിസഭയിലെത്തിക്കാന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു.ഘടക കക്ഷിയായ ജെഡിയുവിന് കൂടി പ്രാധാന്യം നല്‍കി പത്ത് പേരെ ഉള്‍പ്പെടുത്തിയുള്ള പട്ടിക തയ്യാറാക്കും. ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം അന്തിമപട്ടിക പ്രധാനമന്ത്രിക്ക് കൈമാറും.

 
                                            