കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് ജീർണിച്ച് നിലയിൽ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തിരുവമ്പാടി അത്തിപ്പാറയ്ക്ക് സമീപമാണ് പൂർണ്ണമായി ജീർണിച്ച നിലയിലുള്ള രണ്ട് കൈകള്‍ കണ്ടെത്തിയത്. പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങളാണെന്നാണ് സംശയം. എന്നാല്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്ന് എന്ന് പോലീസ് പറഞ്ഞു.
ജൂലായ് നാലിനാണ് യുവാവിനെ പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായത്. നേവിയടക്കം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
