2018 ല്‍ ലോഞ്ച് ചെയ്ത ഐജിടിവി ഈ വര്‍ഷം മാര്‍ച്ച് പകുതിയോടെ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെടും. യൂട്യൂബില്‍ നോട് മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു ഐജിടിവി ആപ്പ് ഇന്‍സ്റ്റഗ്രാം ലോഞ്ച് ചെയ്തത്.
ഇതോടെ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിച്ചിരുന്ന സേവനമായ ഐജിടിവി യോടാണ് ഇന്‍സ്റ്റഗ്രാം ഗുഡ്‌ബൈ പറയുന്നത്. വീഡിയോ ഉള്ളടക്കത്തിന്റെ നിര്‍മ്മാണവും ഉപയോഗവും എളുപ്പമാക്കുന്നതിനാണ് ഈ തീരുമാനമെടുത്തതെന്ന് ഇന്‍സ്റ്റഗ്രാം വെളിപ്പെടുത്തി. പ്രധാന ഇന്‍സ്റ്റഗ്രാം ആപ്പ് വഴി എല്ലാ വീഡിയോ ഉള്ളടക്കങ്ങളും ഉപഭോക്താക്കള്‍ക്ക് ആക്‌സസ് ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് ഭാഗമായി ഫീഡ് വീഡിയോയും ഐജി ടിവിയും ഇന്‍സ്റ്റഗ്രാം വീഡിയോ എന്ന വിശാല പ്ലാറ്റ്‌ഫോമിലേക്ക് ലയിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐജിടിവിയെ ഒഴിവാക്കുന്നത്.

 
                                            