കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യത്തെ എണ്ണ വില കൂടിയേക്കും എന്ന മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര വിപണി വില രാജ്യത്തെ എണ്ണ വിലയെ സ്വാധീനിക്കുമെന്നും റഷ്യ യുക്രൈന്‍ യുദ്ധം എണ്ണക്കമ്പനികളെ ബാധിക്കുമെന്നും പറഞ്ഞ മന്ത്രി സാഹചര്യങ്ങള്‍ അനുസരിച്ച് തീരുമാനം കൈക്കൊള്ളേണ്ട വരുമെന്നും പറഞ്ഞു. യുക്രൈന്‍ റഷ്യ യുദ്ധം കാരണം ഭക്ഷ്യ എണ്ണ വില ഉയര്‍ന്നിരുന്നു. വിലക്കയറ്റവും ക്ഷാമവും കൂടാന്‍ സാധ്യത ഉള്ളതിനാല്‍ ഭക്ഷ്യ എണ്ണയും ഇന്ധനവും സ്റ്റോക്ക് ചെയ്യുകയാണ് ഇന്ത്യക്കാര്‍. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നത് ഇന്ധന വില വര്‍ധനയ്ക്ക് കാരണമാകുമോ എന്ന് ആളുകളില്‍ ആശങ്കയുണ്ട്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില കുത്തനെ ഉയരുമെന്ന പ്രചാരണം പൊതുവെ ഉണ്ട്. ഒരു മാസത്തിനുള്ളില്‍ മാത്രം ഭക്ഷ്യ എണ്ണ വിലയില്‍ 20% ത്തില്‍ കൂടുതല്‍ ഉണ്ടായി.
നിലവില്‍ സൂര്യകാന്തി എണ്ണ റഷ്യയില്‍ നിന്നാണ് ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നത്.
