തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 100 രൂപ 22 പൈസയും പെട്രോളിന് 106 രൂപ 50 പൈസയുമാണ് വില.
കോഴിക്കോട് ഡീസലിനും പെട്രോളിനും യഥാക്രമം 100 രൂപ 38 പൈസയും 106 രൂപ 67 പൈസയുമാണ്. തിരുവനന്തപുരത്ത് ഡീസലിന് 102 രൂപ അഞ്ച് പൈസയും പെട്രോളിന് 108 രൂപയും 13 പൈസയുമാണ്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡീസല്‍ വില 100 കടന്നു.
