ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ വ്യാപാരം ബന്ധം താലിബാന്‍ അവസാനിപ്പിച്ചു. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും നിലച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ചായ, കാപ്പി, പഞ്ചസാര, തുണി, സുഗന്ധവ്യജ്ഞനം, മരുന്ന് എന്നിവയാണ് ഇന്ത്യ അഫ്ഗാനിലേക്ക് കയറ്റി അയയ്ക്കുന്നത്. അതേസമയം ഡ്രൈ ഫ്രൂട്ട്‌സ്, ഉള്ളി എന്നിവയാണ് അഫ്ഗാന്‍ പ്രധാനമായും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. അതേസമയം പാകിസ്ഥാന്‍ വഴിയാണ് അഫ്ഗാനിസ്ഥാനലേക്കും തിരിച്ചുമുള്ള വ്യാപാരം നടന്നിരുന്നത്. ഇതില്‍ തടസം നേരിട്ടതുകൊണ്ടാണ് ഇപ്പോള്‍ വ്യാപാരം നിലച്ചതെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ഇന്ത്യയുമായുള്ള വ്യാപാരബന്ധം അഫ്ഗാനിസ്ഥാന്‍ അവസാനിപ്പിച്ചാല്‍ അത് നിരവധി ഇന്ത്യന്‍ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായി മാറിയേക്കും.

 
                                            