ഭീമവാരം: ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരചരിത്രം എതാനും വ്യക്തികളുടേത് മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ പെദാമിരാമില്‍ സ്വാതന്ത്ര്യസമര സേനാനി അല്ലൂരി ശ്രീരാമ രാജുവിന്റെ 30 അടി ഉയരമുള്ള ഓട്ടുപ്രതിമ അനാവരണംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യപ്പോരാളികളുടെ സ്വപ്നങ്ങള്‍ നിറവേറ്റാനുള്ള നയങ്ങളാണ് എട്ടുവര്‍ഷമായി എൻ ഡി എ സര്‍ക്കാര്‍ നടപ്പാക്കുന്നത്. പുതിയ ഇന്ത്യ പടുത്തുയര്‍ത്താനും എല്ലാ വിഭാഗക്കാര്‍ക്കും തുല്യ അവസരങ്ങളുറപ്പാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മോദി. 27-ാം വയസ്സില്‍ രക്തസാക്ഷിയായ അല്ലൂരിയുടെ 125-ാം ജന്മവാര്‍ഷികമായിരുന്നു തിങ്കളാഴ്ച.
