ഇനി മരുന്നുമായി പോലിസ്; അത്യാവശ്യഘട്ടങ്ങളില്‍ മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പൊലീസിനെ വിളിക്കാം

തിരുവനന്തപുരം: വളരെ അത്യാവശ്യമായ സാഹചര്യങ്ങളില്‍ ഇനിമുതല്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പൊലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പോാലീസ് കണ്‍ട്രോള്‍റൂമില്‍ 112 എന്ന നമ്പറില്‍ ഏത് സമയവും ഇതിനായി വിളിക്കാം.

കൂടാതെ പൊലീസിന്റെ ടെലി മെഡിസിന്‍ ആപ്പായ ബ്ലൂ ടെലിമെഡിസിന്റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കും. കോവിഡിനും മറ്റ് അസുഖങ്ങള്‍ക്കും വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ ആപ്പിലൂടെ ലഭ്യമാണ്.

ഈ സംവിധാനത്തിലൂടെ വിഡിയോ മുഖേന ഡോക്ടര്‍ രോഗിയെ പരിശോധിച്ച് ഇ-മരുന്ന് കുറിപ്പടി നല്‍കും. ആവശ്യമെങ്കില്‍ തുടര്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ നിന്ന് ലഭിക്കുന്ന ഇ-പാസ് മുഖേന യാത്ര ചെയ്യാം. അടച്ചുപൂട്ടല്‍ സമയത്ത് ചികിത്സ തേടാനുള്ള ഈ സംവിധാനം പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *