നാളെ യുഡിഎഫ് ഹർത്താൽ

ഇടുക്കി ജില്ലയിൽ നാളെ ഹർത്താൽ. 1964 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാനാകാതെ ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കിയതിലൂടെ സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് എന്ന് യുഡിഎഫ് ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ വിഷയം പ്രധാന പ്രചാരണം ആക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.

Leave a Reply

Your email address will not be published. Required fields are marked *